വേർപെടുത്തിയ കാഴ്ചകൾ

Wednesday, March 16, 2011

ചിട്ടി ആയീഹെ...

 ചിട്ടി ആയീഹെ...
പത്തര രാവിനിന്നും‌-
എത്തിഞാന്‍ ചിത്തമാകെ!!!
കത്തു വന്നപ്പോള്‍ തന്ന-
മുത്തമായിരുന്നേറെ!!!
------------------------------

കുറച്ച് കൂടി പറയട്ടേ.....
കത്തുകളും മറുകത്തുകളുമായി കൊടുമ്പിരി കൊണ്ടൊരു പാവാടപ്രായമുണ്ടായിരുന്നു പ്രവാസത്തിന്..
അന്നത്തെ ബിഗ് ബി ആയിരുന്നു കത്ത് പെട്ടികള്‍, പാത്തും പതുങ്ങിയും കഫീലും കടന്ന് കത്ത് കരസ്ഥമാക്കിയവന്റെ പരദേശപൊറുതികള്‍,പുതുക്കാത്ത ഇക്കാമയ്ക്ക് വേണ്ടിയുള്ള പൊരുതലായിരുന്നു , ജോലിത്തിരക്കിനിടയില്‍ വായിച്ച് തീര്‍ക്കുന്ന കത്തിന് ആദ്യമായി തോന്നുന്നത്
കുറഞ്ഞവരിയില്‍  ആകടലാസ്സിന്റെ ഒഴിവില്‍ എവിടെയെങ്കിലുംകുറിച്ചിടുമായിരുന്നു അന്നൊക്കെ
അങ്ങിനെ എഴുതി വെച്ചൊരു നാലുവരി ..!!
തികച്ചും ഗ്രഹാതുരതയോടെയിതാ...സ്നേഹപൂര്‍വ്വം.

Friday, March 11, 2011

ആലിപ്പഴവര്‍ഷം...

ഇന്ന് (2011മാര്‍ച്ച് മാസത്തിലേ പതിനൊന്നാം തിയ്യതി ) മയങ്ങേണ്ട സന്ധ്യ  മങ്ങാന്‍ തുടങ്ങി  ആകാശം മേഘാവൃതമായി,അന്തരീക്ഷം പൊടിമൂടി, പെട്ടന്നായിരുന്നു
ചാത്തനേറ് പോലെ എന്തോ വന്ന് വീഴുന്നത് കേട്ടത് ,പിന്നീട് സകലചാത്തന്‍സും
കരാറടിസ്ഥാനത്തിലെറിയും പോലെയായി നിമിഷങ്ങള്‍ക്കകം..!! ഞമ്മളൊരു ധൈര്യ
സംഭരണി ആയത് കൊണ്ട് പ്രത്യേകിച്ചൊന്നും സംഭരിക്കേണ്ടിവന്നില്ല....പുറത്തേക്കിറങ്ങി..
ആലിപ്പഴ(പ്പട)മെടുക്കാന്‍ പീലിക്കേമറ നിവര്‍ത്തി.....
 ---------------------------------------------------------------------

ഒരു പത്ത് മിനിറ്റ് തകര്‍ത്ത് പതിച്ച ഹിമക്കട്ടകള്‍ മഴയുടെ ഇത് വരേകാണാത്ത ഈമുഖവും കാണിച്ചു തന്നു...ഒരു രണ്ട്  കവലയ്ക്കപ്പുറത്തെ സുഹൃത്തിനെ വിളിച്ച് ചോദിച്ചപ്പോള്‍ അവിടെ
പൊടിക്കാറ്റുണ്ട് എന്നതിലധികം മറ്റൊന്നുമില്ല  എന്നറിഞ്ഞു.സത്യത്തില്‍ കാഴ്ചയില്‍ മതിമറന്നു നിന്നഞാന്‍ അവന്‍ പറഞ്ഞപ്പോഴാണ് പീലിക്കേമറനിവര്‍ത്തിയത്.... നേരംഇരുട്ടിത്തുടങ്ങിയിരുന്നു..
തമ്മില്‍ ഭേദപ്പെട്ട നാലഞ്ച് പോട്ടങ്ങള്‍ പങ്ക് വയ്ക്കുന്നു...

Wednesday, March 02, 2011

വരപറഞ്ഞത്..




 വിശപ്പിന്റെ വിളി
പട്ടണ ബഹളമടങ്ങി..!
പട്ടികളോടയില്‍ അലറി..
പട്ടിണി പട്ട് വിരിച്ചൊരു കുടിലില്‍.!
പാട്ടവെളിച്ചം തേങ്ങി..!
തൊട്ടിലിലാടും പൈതലെ മുത്തി-
പെറ്റവര്‍ തെരുവിലിറങ്ങി..
പട്ടണം പത്തി വിടര്‍ത്തി..!
പട്ടികള്‍ തെരുവിലൊരുങ്ങി.!